സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരാ സ്ട്രൈക്കേഴ്സിന് അട്ടിമറി വിജയം. നിലവിലെ ചാമ്പ്യന്മാരായ തെലുഗു വാരിയേഴ്‌സിനെയാണ് കേരള സ്ട്രൈക്കേഴ്സ് തോല്‍പ്പിച്ചത്. 10 ഓവറുള്ള ആദ്യ സെക്ഷനില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് കേരള സ്ട്രൈക്കേഴ്സ് നേടിയത്. കേരളത്തിനായി അരുണ്‍ 49 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 112 റണ്‍സെടുക്കാന്‍ തെലുഗ് വാരിയേഴ്‌സിനായി. പിന്നീട് 77 റണ്‍സ് വിജയലക്ഷ്യമാണ് കേരളം മുന്നോട്ട് വെച്ചത്. എന്നാല്‍ വാരിയേഴ്‌സിന് 75 റണ്‍സെടുക്കാനാണ് സാധിച്ചത്.
14 റണ്‍സെടുക്കുന്നതിനിടെ തന്നെ തന്നെ തെലുഗു വാരിയേഴ്‌സിന് 3 വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീടെത്തിയവര്‍ക്കും തിളങ്ങാനായില്ല. കേരളത്തിനായി സഞ്ജു ശിവറാം,പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. കേരളത്തിനായി വിവേക് ഗോപന്‍ എറിഞ്ഞ 2 ഓവറാണ് മത്സരത്തില്‍ നിര്‍ണായകമായത്. രണ്ടോവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി വിവേക് ഒരു വിക്കറ്റ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ വിജയമാണിത്.