നീണ്ടകാലത്തെ പ്രണയം ഒടുവില്‍ വിവാഹം ഒന്നിച്ചുള്ള യാത്ര തുടങ്ങി 11 വര്‍ഷങ്ങളായെന്ന് നിവിന്‍ പോളി. കോളേജ് കാലം കാലം മുതലേയുള്ള നിവിന്റെ കൂട്ടായിരുന്നു ഭാര്യ റിന്ന. ഇരുവരുടെയും പതിനൊന്നാം വിവാഹ വാര്‍ഷികം ആണ് ഇന്ന്. ഭാര്യയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചു കൊണ്ടാണ് നടന്‍ തന്റെ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്.2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്.ദാവീദ്, റോസ് ട്രീസ എന്നീ രണ്ടു മക്കളാണ് ഇരുവര്‍ക്കും ഉള്ളത്.
നിരവധി താരങ്ങളാണ് നിവിനും റിന്നയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.ഫര്‍ഹാന്‍ ഫാസില്‍, ഗ്രേസ് ആന്റണി ആശംസകള്‍ നേര്‍ന്നു.മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ അഭിനയ ജീവിതം തുടങ്ങിയത്.