Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമത്തിലെ മേരി, ഓര്‍മ്മകള്‍ പങ്കുവച്ച് അനുപമ പരമേശ്വരന്‍

പ്രേമത്തിലെ മേരി, ഓര്‍മ്മകള്‍ പങ്കുവച്ച് അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 4 ഓഗസ്റ്റ് 2021 (09:09 IST)
അനുപമ പരമേശ്വരന്‍ എന്ന നടിയുടെ വരവറിയിച്ച സിനിമയാണ് പ്രേമം. സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ച പ്രേമത്തെ മറക്കാന്‍ അനുപമയ്ക്ക് അത്രപെട്ടെന്നൊന്നും ആവില്ല. ഇടയ്ക്കിടെ ആ ഓര്‍മ്മകള്‍ ഓരോന്നും താരം പങ്കുവയ്ക്കാറുണ്ട്.നടി പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
2015 മെയ് 29, അനുപമ ഒരിക്കലും മറക്കാന്‍ ഇടയില്ല. അന്നാണ് പ്രേമം റിലീസ് ചെയ്തത്.ഒരു കൂട്ടം താരങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചത് പ്രേമം എന്ന ഒറ്റ സിനിമയാണ്. മഡോണ സെബാസ്റ്റ്യന്‍, സായി പല്ലവി, അനുപമ പരമേശ്വരന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങള്‍ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നതും അതിനുശേഷം സിനിമയില്‍ സജീവമായ ആയതും ചരിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബ്രോ ഡാഡി'യുടെ സംവിധായകന്‍, ഷൂട്ടിങ് തിരക്കില്‍ പൃഥ്വിരാജ്