Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിലേക്ക് അടുത്ത് തങ്കം, അപ്‌ഡേറ്റ്

റിലീസിലേക്ക് അടുത്ത് തങ്കം, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

, ശനി, 21 ജനുവരി 2023 (13:08 IST)
ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് തങ്കം. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
 
നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ്, മറാഠി, ഹിന്ദി താരങ്ങളും വേഷമിടുന്നു.
 
വേറിട്ട പ്രകടനത്തിലൂടെ വിനീതും ബിജുമേനോനും പ്രേക്ഷകരെ കയ്യിലെടുക്കും എന്ന് ഉറപ്പാണ്. ജനുവരി 26നാണ് റിലീസ്.
 
വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗൗതം ശങ്കര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍, കലാസംവിധാനം ?ഗോകുല്‍ ദാസ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'1825 ദിവസങ്ങളായി ഒപ്പം ഉണ്ടായിരുന്നതിന് നന്ദി, ഒരുമിച്ചുള്ള ജീവിതത്തിന് കാത്തിരിക്കുന്നു', വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍