Webdunia - Bharat's app for daily news and videos

Install App

സിൽക് സ്മിതയുടെ ബയോപിക് ഒരുങ്ങുന്നു, നായികയാവാൻ ചന്ദ്രിക രവി: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2023 (10:25 IST)
ഒരുക്കാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. അന്തരിച്ച് 20 വര്‍ഷങ്ങള്‍ക്ക് മുകളിലായിട്ടും സില്‍ക്ക് സ്മിതയ്ക്കും ഇന്നും ആരാധകര്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ ബയോപിക് എത്തുന്നത്. സില്‍ക് സ്മിത, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ അഭിനേതാവായ ചന്ദ്രിക രവിയാണ് നായികയാവുന്നത്.
 
സില്‍ക് സ്മിതയുടെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആമസോണ്‍ െ്രെപമില്‍ സ്വീറ്റ് കാരം കോഫി എന്ന സീരീസ് സംവിധാനം ചെയ്ത ജയറാം ശങ്കരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സാരിയുടുത്ത് നഖം കടിച്ചുനില്‍ക്കുന്ന സില്‍ക് സ്മിതയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വംശജയായ ചന്ദ്രിക 2018ല്‍ ഇരുട്ട് അറൈയില്‍ മുരട്ട് കുത്ത് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments