Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലര്‍ കുട്ടി ഇനി മുത്തയ്യ മുരളീധരന്റെ '800'ല്‍, റിലീസ് ഒക്ടോബര്‍ ആറിന്

Muthiah Muralidaran  muttiah muralitharan biopic Madhurr Mittal Mahima Nambiyar

കെ ആര്‍ അനൂപ്

, ബുധന്‍, 4 ഒക്‌ടോബര്‍ 2023 (11:26 IST)
ജയിലര്‍ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെയും ഹൃദയത്തില്‍ ചേക്കേറിയ കുട്ടി താരമാണ് റിഥ്വിക്. ഇനി വരാനിരിക്കുന്നത് മുത്തയ്യ മുരളീധരന്റെ ബയോപിക് '800' ആണ്. ഒക്ടോബര്‍ ആറിന് തന്റെ സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് കുട്ടി താരം പറഞ്ഞു.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യാനുള്ള '800'1100 സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിക്കും.ശ്രീദേവി മൂവീസിന്റെ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ഇന്ത്യയിലെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത്.ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിലും വിവിധ രാജ്യങ്ങളിലും ചിത്രീകരിച്ച ബിഗ് ബജറ്റ് ബയോപിക് 1100 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
 
എം എസ് ശ്രീപതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്ലംഡോഗ് മില്യണയര്‍ താരം മധുര്‍ മിട്ടല്‍ മുത്തയ്യ മുരളീധരനായി വേഷമിടുന്നു. മധി മലര്‍ എന്ന കഥാപാത്രമായി മഹിമ നമ്പ്യാരും സിനിമയിലുണ്ട്. 
 
 എംഎസ് ശ്രീപതിയും ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണാതിലകയും ചേര്‍ന്നാണ് 800 എഴുതിയത്. നരേന്‍, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, ഹരി കൃഷ്ണന്‍
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡാന്‍സുമായി വിസ്മയ മോഹന്‍ലാല്‍, കയ്യടിച്ച് ആരാധകര്‍, വീഡിയോ കാണാം