Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇളയരാജയുടെ ബയോപിക്ക് ഒരുങ്ങുന്നു, നായകനാവുക ധനുഷ്

ഇളയരാജയുടെ ബയോപിക്ക് ഒരുങ്ങുന്നു, നായകനാവുക ധനുഷ്
, ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (19:21 IST)
ഇന്ത്യയാകെ സംഗീതം കൊണ്ട് ആരാധകരുടെ മനസ്സില്‍ നിര്‍വൃതി കോരിയിട്ട സംഗീത സംവിധായകനാണ് ഇളയരാജ. തമിഴും മലയാളവും തെലുങ്കും കടന്ന് വിവിധ ഭാഷകളില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ ഇളയരാജയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇളയരാജയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന പുതിയ വിവരം. തമിഴ് നടന്‍ ധനുഷായിരിക്കും തിരശീലയില്‍ ഇളയരാജയായി അഭിനയിക്കുകയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസന്‍ ട്വീറ്റ് ചെയ്യുന്നു.
 
ബയോപിക്കിനെ പറ്റി ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ധനുഷ് ഇളയരാജയായെത്തുമ്പോള്‍ ചിത്രത്തെ പറ്റി പ്രതീക്ഷകള്‍ വാനോളമാണ്. ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനിടെ ധനുഷിന്റെ അന്‍പതാമത് ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷ് ആയിരിക്കും. നിത്യ മേനോന്‍, എസ് ജെ സൂര്യ, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി,ദുഷ്‌റ വിജയന്‍, അനിഖ സുരേന്ദ്രന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാകും ഈ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളയരാജയായി ധനുഷ്, അണിയറയില്‍ ബയോപിക് ഒരുങ്ങുന്നു?