ചന്ദ്രനുദിക്കുന്ന ദിക്കില്‍ അഭിനയിക്കുമ്പോള്‍ കാവ്യയുടെ പ്രായം എത്ര? ദിലീപിനേക്കാള്‍ 18 വയസ് കുറവ് !

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (12:02 IST)
ബാലതാരമായി വന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കാവ്യ മാധവന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് കാവ്യയെ ആദ്യമായി നായികയാക്കുന്നത്. 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ അക്കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. കാവ്യയുടെ രാധ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിലീപ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. 
 
ചന്ദ്രനുദിക്കുന്ന ദിക്കില്‍ അഭിനയിക്കുമ്പോള്‍ കാവ്യയ്ക്ക് എത്ര വയസ്സുണ്ടെന്ന് അറിയാമോ? അന്ന് കാവ്യ ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. 14 വയസ് കഴിഞ്ഞിട്ടേയുള്ളൂ ! വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലേ? ക്ലൈമാക്‌സ് സീനില്‍ അടക്കം അതിഗംഭീരമായാണ് രാധ എന്ന കഥാപാത്രത്തിനു കാവ്യ പൂര്‍ണത നല്‍കിയത്. മാത്രമല്ല, ചന്ദ്രനുദിക്കുന്ന ദിക്കില്‍ കാവ്യയുടെ നായകനായി അഭിനയിച്ച ദിലീപിന് അന്ന് പ്രായം 32 ആയിരുന്നു. അതായത് ദിലീപും കാവ്യയും തമ്മില്‍ 18 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. 
 
1999 ലായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ റിലീസിനെത്തുന്നത്. ദിലീപ്, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ബിജു മേനോന്‍, ലാല്‍, ജഗദീഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബാബു ജനാര്‍ദ്ധനനായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments