Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ടിക്ടോക് വീഡിയോ, സംഭവത്തിൽ മാപ്പ് പറഞ്ഞ് ചാർമി കൗർ

കൊറോണ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ടിക്ടോക് വീഡിയോ, സംഭവത്തിൽ മാപ്പ് പറഞ്ഞ് ചാർമി കൗർ

അഭിറാം മനോഹർ

, ചൊവ്വ, 3 മാര്‍ച്ച് 2020 (12:19 IST)
ലോകത്തെയാകെ ഭീതിയിലാഴ്ത്തിയാണ് കൊറോണ വൈറസ് വിവിധരാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നത്. ചൈനയിൽ മാത്രം 3,000 പേരുടെ മരണത്തിനിരയാക്കിയ മാഹാമാരി ഇറാനിലേക്കും ഇറ്റലിയിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവൻ കവർന്ന കൊറോണവൈറസ് ബാധ ഇന്ത്യയിലേക്കും കടന്നതായാണ് കഴിഞ്ഞ ദിവസം വാർത്തവന്നത്. ഇന്ത്യയിൽ ഡൽഹിയിലും തെലങ്കാനയിലുമാണ് കൊറോണകേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
 ഇന്ത്യയിൽ കൊറോണവൈറസ് സ്ഥിരീകരണം വന്നതിന് പിന്നാലെ കൊറോണ ഇന്ത്യയിൽ എത്തിയതിൽ സന്തോഷം അറിയിച്ചുകൊണ്ട് ടിക്ടോക് വീഡിയോയുമായി നടി ചാർമി കൗർ രംഗത്ത് വന്നിരുന്നു. ഏറെ സന്തോഷത്തോടെ പരിഹാസസ്വരത്തിലാണ് താരം കൊറോണ രണ്ട് സ്ഥലത്ത് കൂടി എത്തിയെന്ന് പറഞ്ഞുള്ള വീഡിയോ പങ്ക് വെച്ചത്. വീഡിയോ വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചാർമി.
 
"വീഡിയോയ്‌ക്ക് താഴെ വന്ന എല്ലാ കമന്റുകളും അഭിപ്രായങ്ങളും വായിച്ചു. ആ വീഡിയോയ്‌ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു.വളരെ സെൻസിറ്റീവായ ഒരു വിഷയത്തിൽ പക്വതയില്ലാതെയാണ് പ്രതികരിച്ചത്. ഇനി മുതൽ എന്റെ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തും"- ചാർമി ട്വിറ്ററിൽ കുറിച്ചു.
 
നേരത്തെ ചാർമിയുടെ ഹാസ്യരൂപേണയുള്ള ടിക്ടോക് വീഡിയോയെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. താരത്തിന് മാനസികമായി വല്ല പ്രശ്‌നങ്ങളുമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവർ എന്റെ അമ്മയല്ല’ - രാധികയെ കുറിച്ച് വരലക്ഷ്മി