Publish Date: Tue, 03 Mar 2020 (11:23 IST)
Updated Date: Tue, 03 Mar 2020 (11:25 IST)
രാധിക തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി ശരത്കുമാര്‍. രാധികറ്റെ ‘ആന്റി’ എന്നാണ് വരലക്ഷ്മി അഭിസംബോധന ചെയ്യുന്നത്. എന്തുകൊണ്ടാണ് താനങ്ങനെ വിളിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് താരം.
‘അവരെന്റെ അമ്മയല്ല. അതിനാൽ ആന്റിയെന്നാണ് വിളിക്കുന്നത്. എന്റെ അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്ന്‘ വരലക്ഷ്മി പറഞ്ഞു. അച്ഛന്‍ ശരത്കുമാറും രാധിക ശരത്കുമാറും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നതെന്നും രാധികയുടെ മകള്‍ റയാന്, ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞു.
ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായ ദേവിയിലുള്ള മകളാണ് വരലക്ഷ്മി. വരലക്ഷ്മിയുടെ സ്വന്തം സഹോദരി പൂജയാണ്. 2001-ല്‍ ശരത്കുമാറും രാധികയും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. വിവാഹസമയത്ത് രാധികയ്ക്ക് റയാന്‍ എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടായിരുന്നു. 2004-ല്‍ ശരത് കുമാറിനും രാധികയ്ക്കും രാഹുല്‍ എന്നൊരു ആണ്‍കുഞ്ഞ് പിറന്നു.