ചതുരത്തില്‍ ഗ്ലാമറസ് റോള്‍ ചെയ്തു,പേടി ഉണ്ടെന്ന് സ്വാസിക

കെ ആര്‍ അനൂപ്
ചൊവ്വ, 29 മാര്‍ച്ച് 2022 (15:07 IST)
സ്വാസികയുടെ വരാനിരിക്കുന്ന ചിത്രമാണ് ചതുരം. നാടന്‍ പെണ്‍കുട്ടി പരിവേഷം മാറ്റിവെച്ച് സിനിമയില്‍ ഗ്ലാമറസ് റോള്‍ ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു.
 
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്.വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ഗ്ലാമറസായിട്ടാണ് ചതുരത്തില്‍ അഭിനയിച്ചിട്ടുള്ളതെന്ന് സ്വാസിക പറയുന്നു.
ആളുകള്‍ എന്ത് ചിന്തിക്കും എന്ന് കരുതി പേടി ഉണ്ടെന്നും അതൊരു ലീഡ് റോള്‍ ആയതുകൊണ്ടാണ് ചെയ്തതെന്നും താന്‍ ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ ആരെങ്കിലും ആ കഥാപാത്രം ചെയ്യുമെന്നും അത് സംഭവിക്കാതിരിക്കാനാണ് താന്‍ തന്നെ ആ വേഷം ചെയ്തതെന്നും സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു,സ്വാസിക വിജയ്,ശാന്തി ബാലചന്ദ്രന്‍,അലന്‍സിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.
 
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: കനത്ത ചൂടിനെ പ്രതിരോധിക്കാൻ മുൻകരുതൽ വേണം

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

അടുത്ത ലേഖനം
Show comments