Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടായ പരിശ്രമത്തിന്റെ ഫലം,പ്രേക്ഷകരെ രസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, നൈറ്റ് ഡ്രൈവിനെക്കുറിച്ച് സംവിധായകന്‍ വൈശാഖ്

NightDrive In Cinemas From Tomorrow  വൈശാഖ്

കെ ആര്‍ അനൂപ്

, വെള്ളി, 11 മാര്‍ച്ച് 2022 (13:08 IST)
ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക് തിയേറ്ററുകളിലേക്ക് പോകാന്‍ ഒരു കാരണമാണ് നൈറ്റ് ഡ്രൈവ്.ഒരു ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് വൈശാഖ്.
 
വൈശാഖിന്റെ വാക്കുകള്‍
 
ഏതൊരു കലാകാരന്റെയും സ്വപ്നമാണ് തന്റെ ആദ്യത്തെ സൃഷ്ടി ജനങ്ങളിലേക്ക് എത്തുക എന്നത്. അഭിലാഷ് പിള്ള എന്ന രചയിതാവിന്റെ ആദ്യ ചിത്രമായ, ഞാന്‍ സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് ഇന്ന് നിങ്ങളിലേക്ക് എത്തുകയാണ്. ഒരു ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്..
 
ഇനി അത് കണ്ടു വിലയിരുത്തേണ്ടത് നിങ്ങളാണ്.. തീയേറ്ററില്‍ പോയി തന്നെ ഈ ചിത്രം കാണുക..നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക..
നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരോടൊപ്പം ഒട്ടേറെ അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.. ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ ചിത്രം നിങ്ങളെ രസിപ്പിക്കുമെന്നുള്ള പ്രതീക്ഷയോടെ... പ്രാര്‍ഥനയോടെ... നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു...ഒപ്പം ഈ ചിത്രത്തിന് വേണ്ടി
ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഈ നിമിഷം നന്ദിയോടെ ഓര്‍ക്കുന്നു..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീക്ക് എന്താണ് കുഴപ്പം?; നടി അനുമോള്‍ ചോദിക്കുന്നു