കെജിഎഫ്2ല്‍ മലയാളിതാരം മാലാ പാര്‍വതിയുടെ ശബ്ദം, സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന് നന്ദി പറഞ്ഞ നടി

കെ ആര്‍ അനൂപ്
ചൊവ്വ, 29 മാര്‍ച്ച് 2022 (15:02 IST)
കെജിഎഫ് 2 ഏപ്രില്‍ 14 ന് പ്രദര്‍ശനത്തിനെത്തും. സിനിമയുടെ മലയാളം പതിപ്പിന് ശബ്ദം നല്‍കിയത് നടി മാലാ പാര്‍വതി. ട്രെയിലറിലെ തന്റെ ശബ്ദം തിരിച്ചറിഞ്ഞ് നിരവധി ആളുകള്‍ തനിക്ക് മെസ്സേജ് അയച്ചുവെന്നും മലയാളം പതിപ്പിലേക്ക് തന്നെ ക്ഷണിച്ചത് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ആണെന്നും നടി പറയുന്നു.
മാലാ പാര്‍വതിയുടെ വാക്കുകള്‍
 
ഒരുപാട് പേര്‍ കെജിഎഫ് 2 ട്രെയ്ലറില്‍ എന്റെ ശബ്ദം കേട്ടു എന്ന് പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. എല്ലാവര്‍ക്കും ഒരു വലിയ നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ്. അദ്ദേഹം മലയാളത്തിന് വേണ്ടി മറ്റൊരു മനോഹരമായ സ്‌ക്രിപ്പ്റ്റ് തയ്യാറാക്കി. അതും ലിപ്സിങ്ക് തെറ്റാത്ത വിധത്തിലുള്ള സ്‌ക്രിപ്റ്റ്. പിന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ ശബ്ദങ്ങളും തെരഞ്ഞെടുത്തു. അത് മലയാളം ഡബ്ബ് വേര്‍ഷനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശങ്കര്‍ കാണിച്ച ഡെഡിക്കേഷന്‍ ശരിക്കും അഭിനന്ദാര്‍ഹമാണ്.
 
ചിത്രത്തില്‍ റവീണ ഠണ്ടന് ശബ്ദം നല്‍കിയിരിക്കുന്നത് ആരാണെന്ന് അറിയുമോ? അതിന്റെ ഇഫക്റ്റ് ശരിക്കും അത്ഭുതകരമാണ്. സാധാരണ ഞാന്‍ സിനിമയുടെ ഒറിജിനല്‍ വേര്‍ഷന്‍ കാണാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ഈ സിനിമയില്‍ ഞാന്‍ മലയാളം ഡബ്ബിന് വേണ്ടിയും കാത്തിരിക്കുകയാണ്. ശങ്കറിന് അഭിനന്ദനങ്ങള്‍. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും. അതില്‍ നിങ്ങളുടെ പ്രയത്നവും ഒരു ഭാഗമായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments