Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാഴ്ച, ചട്ടമ്പിനാട്, ലയണ്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മാതാവും അറിയപ്പെടുന്ന ഷെഫുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

കാഴ്ച, ചട്ടമ്പിനാട്, ലയണ്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മാതാവും അറിയപ്പെടുന്ന ഷെഫുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍
, വ്യാഴം, 26 ഓഗസ്റ്റ് 2021 (12:14 IST)
ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചു. ഒരു മകളുണ്ട്. 
 
തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ് നൗഷാദ് ഇപ്പോള്‍ ഉള്ളത്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയസൂര്യയുടെ കൂട്ടുകാരന്‍, മലയാളത്തിന്റെ പ്രിയ സംവിധായകനെ മനസ്സിലായോ ?