Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യക്ക് ജന്മദിനാശംസകളുമായി ചെമ്പന്‍

ചെമ്പോസ്‌കി എന്നാണ് ഈ പോസ്റ്റില്‍ ചെമ്പന്‍ ഭാര്യയെ വിളിച്ചിരിക്കുന്നത്

ഭാര്യക്ക് ജന്മദിനാശംസകളുമായി ചെമ്പന്‍
, ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:55 IST)
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ഏറെ അറിയപ്പെടുന്ന നടനാണ് ചെമ്പന്‍ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലൂടെയാണ് ചെമ്പന്‍ മലയാളത്തില്‍ ആരാധകരെ ഉണ്ടാക്കിയത്. മറിയം തോമസാണ് ചെമ്പന്റെ ജീവിതപങ്കാളി. 
 
ഭാര്യയുടെ ജന്മദിനത്തില്‍ കിടിലന്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ചെമ്പന്‍. ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം ചെമ്പന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്റെ പ്രണയത്തിനു ജന്മദിനാശംസകള്‍ എന്നാണ് ചെമ്പന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നേര്‍ന്നിരിക്കുന്നത്. ചെമ്പോസ്‌കി എന്നാണ് ഈ പോസ്റ്റില്‍ ചെമ്പന്‍ ഭാര്യയെ വിളിച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chemban Vinod Jose (@chembanvinod)

ആദ്യ ഭാര്യ സുനിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ചെമ്പന്‍ മറിയം തോമസിനെ 2020 ല്‍ വിവാഹം കഴിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 
 
നായകന്‍, സിറ്റി ഓഫ് ഗോഡ്, ഫ്രൈഡേ, കിളി പോയി, ഓര്‍ഡിനറി, ആമേന്‍, ടമാര്‍ പടാര്‍, സപ്തമശ്രീ തസ്‌ക്കരാ, ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, കോഹിനൂര്‍, ചാര്‍ളി, ഒപ്പം, അങ്കമാലി ഡയറീസ്, ഈ മ യൗ, ട്രാന്‍സ്, ഭീമന്റെ വഴി, അജഗജാന്തരം, വിക്രം എന്നിവയാണ് ചെമ്പന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

11 വര്‍ഷത്തിനുശേഷം അജിത്തിനെ വിജയ് കാണുമോ? രണ്ട് സിനിമകളുടെ ചിത്രീകരണവും വിശാഖപട്ടണത്ത്