Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാടക ഗർഭപാത്രത്തിലൂടെ അമ്മയായെന്ന് ആരോപണം: ഗർഭകാലചിത്രങ്ങളും ഇരട്ടകുട്ടികൾക്ക് മുലയൂട്ടുന്ന ചിത്രവും പങ്കുവെച്ച് ചിന്മയി

വാടക ഗർഭപാത്രത്തിലൂടെ അമ്മയായെന്ന് ആരോപണം: ഗർഭകാലചിത്രങ്ങളും ഇരട്ടകുട്ടികൾക്ക് മുലയൂട്ടുന്ന ചിത്രവും പങ്കുവെച്ച് ചിന്മയി
, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:31 IST)
തൻ്റെ ഇരട്ടകുഞ്ഞുങ്ങളെ ഒരുമിച്ച് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് ഗായിക ചിന്മയി. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണിതെന്ന അടിക്കുറിപ്പോടെയാണ് ചിന്മയി ചിത്രം പങ്കുവെച്ചത്.  ഗർഭകാല ചിത്രങ്ങൾ ഒന്നും പങ്കുവെയ്ക്കാത്തതിനാലും സമൂഹമാധ്യമങ്ങളിൽ ഗർഭിണിയാണെന്ന് വെളിപ്പെടുത്താത്തതിനാലും ചിന്മയി വാടകഗർഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന് പ്രചാരണമുണ്ടായിരുന്നു.
 
 ഗർഭകാലത്തുള്ള നിറവയറോട് കൂടിയുള്ള ചിത്രവും മക്കൾക്ക് താരാട്ട് പാടികൊടുക്കുന്നതിൻ്റെ മനോഹരമായ വീഡിയോയും ചിന്മയി പങ്കുവെച്ചിട്ടുണ്ട്.
 
ഈ വർഷം ജൂണിലാണ് ചിന്മയി ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരു മകനും മകളുമാണ് പിറന്നത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയിരിക്കുന്നത്. 2014ൽ ആയിരുന്നു ചിന്മയിയു‌ടെയും നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുലിൻ്റെയും വിവാഹം.
 
വ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയാ മണിക്ക് വിദ്യ ബാലന്‍ ചേച്ചി ! ഈ താരങ്ങള്‍ തമ്മിലുള്ള ബന്ധം അറിയുമോ