Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലുവിനെ പൂട്ടുമെന്ന വാശിയിൽ തെലങ്കാന സർക്കാർ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ചിരഞ്ജീവിയും അല്ലു അരവിന്ദും

അല്ലുവിനെ പൂട്ടുമെന്ന വാശിയിൽ തെലങ്കാന സർക്കാർ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ചിരഞ്ജീവിയും അല്ലു അരവിന്ദും

അഭിറാം മനോഹർ

, വ്യാഴം, 26 ഡിസം‌ബര്‍ 2024 (13:38 IST)
അല്ലു അര്‍ജുന്റെ അറസ്റ്റും ചോദ്യം ചെയ്യലും വലിയ രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി അല്ലു അരവിന്ദും ചിരഞ്ജീവിയും അടങ്ങിയ തെലുങ്ക് സിനിമയിലെ പ്രമുഖര്‍. നാളെ രാവിലെ 10 മണിക്ക് സര്‍ക്കാരിന്റെ  കമാന്‍ഡ് കണ്ട്രോള്‍ സെന്റര്‍ ഓഫീസിലാണ് കൂടിക്കാഴ്ച. തെലങ്കാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു ആണ് വിവരം അറിയിച്ചത്. തെലുങ്ക് സിനിമാ ലോകത്തെ പ്രശ്‌നങ്ങളും വെല്ലുവിളികളും വിലയിരുത്താനുള്ള യോഗമാണ് ഇതെന്നാണ് പ്രസ്താവനയെങ്കിലും അല്ലു അര്‍ജുന്‍ വിഷയത്തില്‍ അനുനയന നീക്കമാണ് നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
 
കഴിഞ്ഞ ദിവസം ഹൈദരാബാഫിലെ സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് 2 കോടി ധനസഹായം നല്‍കാമെന്ന് അല്ലു അര്‍ജുനും പുഷ്പാ നിര്‍മാതാക്കളും അറിയിച്ചിരുന്നു. ഇന്നലെ മുതല്‍ കുട്ടി വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കുട്ടി ഇപ്പോഴും അബോധാവസ്ഥയിലാണ്. ഡിസംബര്‍ 4ന് പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തത്തില്‍ അല്ലു അര്‍ജുന്‍ സൃഷ്ടിച്ച ജനാവലി കാരണമായെന്നും പോലീസ് വിലക്കിയിട്ടും നടന്‍ പരിപാടിയുമായി മുന്നോട്ട് പോയെന്നുമാണ് തെലുങ്കാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പുറത്ത് ഇങ്ങനെയൊരു മരണമുള്ളതായി അറിഞ്ഞിട്ടും മുഴുവന്‍ സിനിമയും കഴിഞ്ഞാണ് താരം പുറത്തുവന്നതെന്ന് കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയലൻസിന് കാഴ്ചക്കാർ ഏറെ, 5 ദിവസം കൊണ്ട് 'മാർക്കോ' 50 കോടി ക്ലബിൽ; ക്രിസ്മസ് വിന്നർ ഉണ്ണി മുകുന്ദൻ തന്നെ?!