Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയലൻസിന് കാഴ്ചക്കാർ ഏറെ, 5 ദിവസം കൊണ്ട് 'മാർക്കോ' 50 കോടി ക്ലബിൽ; ക്രിസ്മസ് വിന്നർ ഉണ്ണി മുകുന്ദൻ തന്നെ?!

5 ദിവസം കൊണ്ട് 'മാർക്കോ' 50 കോടി ക്ലബിൽ

വയലൻസിന് കാഴ്ചക്കാർ ഏറെ, 5 ദിവസം കൊണ്ട് 'മാർക്കോ' 50 കോടി ക്ലബിൽ; ക്രിസ്മസ് വിന്നർ ഉണ്ണി മുകുന്ദൻ തന്നെ?!

നിഹാരിക കെ.എസ്

, വ്യാഴം, 26 ഡിസം‌ബര്‍ 2024 (12:10 IST)
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ഹിറ്റടിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിക്കുകയാണ്. വലിയ ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രമിപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. 5 ദിവസം കൊണ്ടാണ് മാർക്കോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
 
സിനിമയുടെ നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ് സിനിമ അൻപത് കോടി ക്ലബ്ബിലെത്തിയെന്ന വാർത്ത പുറത്തുവിട്ടത്. അഞ്ച് ദിവസം കൊണ്ടാണ് മാർക്കോ ഈ നേട്ടം കൈവരിച്ചത്. ഇതേ കുതിപ്പ് തുടർന്നാൽ സിനിമ വേഗം 100 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യ ദിനത്തിൽ തന്നെ മാർക്കോ ആ​ഗോള ബോക്സ് ഓഫീസിൽ 10 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. കേരളാ ബോക്സ് ഓഫീസിൽ മാർക്കോയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 5.63 കോടി കേരളത്തിൽ നിന്നും maathramaayi സിനിമ നേടിയിരുന്നു.
 
ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Worst Malayalam Movies in 2024: വന്നതും പോയതും അറിഞ്ഞില്ല; 2024-ലെ ഏറ്റവും മോശം മലയാളം സിനിമകൾ