Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിന്റെ നഷ്ടം അളക്കാനാവാത്തതാണ്'; മകളുടെ ജന്മദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ചിത്ര

'നിന്റെ നഷ്ടം അളക്കാനാവാത്തതാണ്'; മകളുടെ ജന്മദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ചിത്ര

കെ ആര്‍ അനൂപ്

, ശനി, 18 ഡിസം‌ബര്‍ 2021 (11:48 IST)
15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് മകള്‍ നന്ദന ജനിച്ചത്.2002 ഡിസംബറിലായിരുന്നു കുട്ടിയുടെ ജനനം. ഇന്ന് നന്ദനയുടെ ജന്മദിനമാണ്. അവള്‍ ഈ ലോകത്ത് ഇല്ലെങ്കിലും അമ്മയായ ചിത്ര നന്ദനയ്ക്ക് പിറന്നാളാശംസകളുമായി എത്തി.
 
നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്ടം അളക്കാനാവാത്തതാണ്. ജന്മദിനാശംസകള്‍ നന്ദന എന്നാണ് ചിത്ര കുറിച്ചത്.
 
നന്ദനയെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഒരു വിഷു ദിനത്തിലായിരുന്നു.2011 ഏപ്രില്‍ 14-ന് ദുബായിലെ എമിരേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണുമരിക്കുകയായിരുന്നു നന്ദന.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by K S Chithra (@kschithra)

1987 ലായിരുന്നു ചിത്രയുടെ വിവാഹം.എന്‍ജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയറ്ററുകളിലേക്ക് ഇല്ല, ലളിതം സുന്ദരം ഒ.ടി.ടി റിലീസിന്, കാരണം വ്യക്തമാക്കി മഞ്ജു വാര്യര്‍