Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലും ദിലീപും നായകന്‍മാര്‍, വിദ്യ ബാലന്റെ അരങ്ങേറ്റം; ആ ചിത്രം നടന്നില്ല, മോഹന്‍ലാലിന് പകരം പിന്നീട് പൃഥ്വിരാജ് എത്തി, വിദ്യ ബാലന്‍ രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ തള്ളി

മോഹന്‍ലാലും ദിലീപും നായകന്‍മാര്‍, വിദ്യ ബാലന്റെ അരങ്ങേറ്റം; ആ ചിത്രം നടന്നില്ല, മോഹന്‍ലാലിന് പകരം പിന്നീട് പൃഥ്വിരാജ് എത്തി, വിദ്യ ബാലന്‍ രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ തള്ളി
, വ്യാഴം, 16 ഡിസം‌ബര്‍ 2021 (15:41 IST)
മോഹന്‍ലാലും ദിലീപും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. എന്നാല്‍, മോഹന്‍ലാലിനെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ഷൂട്ടിങ് തുടങ്ങിയ ശേഷം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യ ബാലന്‍ ആയിരുന്നു സിനിമയില്‍ നായിക. വിദ്യ ബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. എന്നാല്‍, സിനിമ ഉപേക്ഷിച്ചതോടെ രാശിയില്ലാത്ത നായികയെന്ന വിശേഷണം വിദ്യ ബാലന് കിട്ടി. 
 
'ചക്രം' എന്ന പേരിലാണ് മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ സംവിധായകന്‍ കമല്‍ ഉദ്ദേശിച്ചിരുന്നത്. ഏതാനും ദിവസത്തെ ഷൂട്ടിങ്ങും നടന്നു. എന്നാല്‍, പാതിവഴിയില്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ലോഹിതദാസ് ആയിരുന്നു സിനിമയുടെ തിരക്കഥ. ഈ സിനിമ ഉപേക്ഷിച്ചതോടെ ചക്രം എന്ന പേരില്‍ തന്നെ ലോഹിതദാസ് മറ്റൊരു സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജിനെ നായകനാക്കിയ ചക്രത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. നേരത്തെ മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും ഉദ്ദേശിച്ചെഴുതിയ കഥയില്‍ ലോഹിതദാസ് ചെറിയ മാറ്റങ്ങള്‍ വരുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. 
 
മോഹന്‍ലാലിനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമ കമല്‍ ഉപേക്ഷിക്കാന്‍ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിയത് കൊണ്ട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും അത് തൃപ്തികരമാവാത്തതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്നുമാണ് അന്ന് പുറത്തുവന്ന ഗോസിപ്പ്. എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണമായി പറയുന്ന മറ്റൊരു കാര്യമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ആദ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. കൂടാതെ പതിനാറു ദിവസം നീണ്ടു നിന്ന ഷൂട്ടിംഗിനിടയില്‍ നടന്ന അപകടത്തില്‍ നടന്‍ ദിലീപിന് പരുക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചിത്രം വീണ്ടും തുടരാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഒടുവില്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു. 
 
അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിന്റെ മരണം ഷേമയെ മാനസികമായി തകര്‍ത്തു, നല്ല സുഹൃത്തിനെ പോലെ ഒപ്പം നിന്ന് അനൂപ് മേനോന്‍; ഒടുവില്‍ ഇരുവരും വിവാഹിതരായി, ഷേമയോട് തനിക്ക് വലിയ ബഹുമാനമെന്ന് അനൂപ്