Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാനാഞ്‌ജലിയിലൂടെ എസ്‌പി‌ബിക്ക് സിനിമാ പ്രേക്ഷക കൂട്ടായ്‌മയുടെ ആദരം

ഗാനാഞ്‌ജലിയിലൂടെ എസ്‌പി‌ബിക്ക് സിനിമാ പ്രേക്ഷക കൂട്ടായ്‌മയുടെ ആദരം

സുബിന്‍ ജോഷി

പത്തനംതിട്ട , ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (19:07 IST)
പാതിവഴിയില്‍ പാട്ടു നിലച്ച ഗായകജന്മത്തിന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൊണ്ട് അര്‍ച്ചന ഒരുക്കി ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ പ്രേക്ഷക കൂട്ടായ്മ. എസ് പി ബിയുടെ ഗാനങ്ങളും അനുഭവകഥകളും പങ്കു വച്ചാണ് ഒരു പറ്റം സംഗീത പ്രേമികള്‍ അനുസ്മരണം ഒരുക്കിയത്. 
 
എസ് പി ബിയുടെ എക്കാലത്തെയും ഹിറ്റുകളായ ശങ്കരാ, ഇളയനിലാ, കാട്ടുക്കുയിലേ, താരാപഥം ചേതോഹരം, ഓംകാര നാദാനു സന്ധാനമേ, അദ്ദേഹം ആദ്യമായി മലയാളത്തില്‍ ആലപിച്ച ഈ കടലും മറുകടലും തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് പങ്കെടുത്തവര്‍ അര്‍ച്ചന നടത്തി. 
 
പത്തനംതിട്ട ആനന്ദഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗായിക പാര്‍വതി ജഗീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. 
 
webdunia
നഗരസഭ കൗണ്‍സിലര്‍ പി കെ ജേക്കബ്, പത്തനംതിട്ട പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജി വിശാഖന്‍, സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, അഡ്വ. ഷബീര്‍ അഹമ്മദ്, പി സക്കീര്‍ശാന്തി, എസ് അഫ്‌സല്‍, ടി എ പാലമൂട്, അജിത്ത് മണ്ണില്‍, മുരളി ഓഡിയോപാര്‍ക്ക്, രജീവ് അബ്ദുള്‍ ഖാദര്‍, ബിജുപിള്ള മലയാലപ്പുഴ, ബിജു പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 
 
പാര്‍വതി ജഗീഷ്, ജി വിശാഖന്‍, എസ് അഫ്‌സല്‍, മുരളി ഓഡിയോപാര്‍ക്ക്, രജീവ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ്  ഗാനങ്ങള്‍ ആലപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലും ഞാനും ചേര്‍ന്ന് എസ്‌പിബി സാറിനൊപ്പം ഊട്ടിപ്പട്ടണം പാടി. അന്ന് കണ്ടതാണ് ഇനി കാണാനുമാകില്ല: എംജി ശ്രീകുമാർ