Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണ്ണാത്തെയില്‍ രജനികാന്തിന്‍റെ ഇന്‍‌ട്രോ ഗാനം എസ് പി ബിയുടേത് !

അണ്ണാത്തെയില്‍ രജനികാന്തിന്‍റെ ഇന്‍‌ട്രോ ഗാനം എസ് പി ബിയുടേത് !

കെ ആര്‍ അനൂപ്

, ശനി, 26 സെപ്‌റ്റംബര്‍ 2020 (12:52 IST)
എസ് പി ബാലസുബ്രഹ്‌മണ്യം മറഞ്ഞുകഴിഞ്ഞു. എന്നാല്‍ അദ്ദേഹം അനശ്വരമാക്കിയ ഗാനങ്ങള്‍ ഒരിക്കലും മാഞ്ഞുപോവില്ല. എസ് പി ബി ഒടുവിലായി ആലപിച്ച ഗാനങ്ങളില്‍ ഒന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് വേണ്ടിയാണ് !
 
അതേ, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ എന്ന ചിത്രത്തിലെ രജനികാന്തിന്‍റെ ഇന്‍‌ട്രൊഡക്ഷന്‍ ഗാനമാണ് എസ് പി ബി പാടിയിരിക്കുന്നത്. ഡി ഇമ്മാന്‍ ആണ് സംഗീതം.
 
രജനികാന്തിന്‍റെ മിക്ക സിനിമകളിലെയും വലിയ ഹിറ്റുകളായ പല ഗാനങ്ങളും എസ് പി ബി പാടിയതാണ്. ‘നാന്‍ ഓട്ടോക്കാരന്‍’ ഉള്‍പ്പടെയുള്ള ഗാനങ്ങള്‍. അടുത്തിടെ ‘പേട്ട’ എന്ന രജനിച്ചിത്രത്തിലെയും എസ് പി ബാലസുബ്രഹ്‌മണ്യം പാടിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് കേസ്: ദീപിക പദുക്കോൺ എൻസി‌ബിക്ക് മുന്നിൽ (വീഡിയോ)