സിനിമയുടെ നട്ടെല്ല് ദുൽഖറാണ്, ഡി ക്യു ഇല്ലെങ്കിൽ ഇത്ര വലിയ സ്കെയിലിൽ സിനിമ സംഭവിക്കില്ലായിരുന്നു: നിമിഷ് രവി

സിനിമ വമ്പന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലായിരുന്നുവെങ്കില്‍ ലോക ഇപ്പോള്‍ കാണുന്ന രീതിയില്‍ സ്‌ക്രീനില്‍ എത്തില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ ഛായാഗ്രാഹകനായ നിമിഷ് രവി.

അഭിറാം മനോഹർ
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (16:38 IST)
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ സിനിമകളില്‍ ലോക ചാപ്റ്റര്‍ 1 ചന്ദ്ര തിയേറ്ററുകളില്‍ ഉത്സവം തീര്‍ക്കുകയാണ്. കേരളത്തിന് പുറമെ തെലുങ്കുവിലും തമിഴിലും കൂടുതല്‍ സ്‌ക്രീനുകളില്‍ സിനിമ എത്തിക്കഴിഞ്ഞു. മലയാളത്തിന്റെ സ്വന്തമായുള്ള സൂപ്പര്‍ ഹീറോ യൂണിവേഴ്‌സിലേക്കുള്ള ആദ്യ ഭാഗത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ചന്ദ്ര എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ നിര്‍മാണം. സിനിമ വമ്പന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലായിരുന്നുവെങ്കില്‍ ലോക ഇപ്പോള്‍ കാണുന്ന രീതിയില്‍ സ്‌ക്രീനില്‍ എത്തില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ ഛായാഗ്രാഹകനായ നിമിഷ് രവി.
 
 ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോക സിനിമ സംഭവിച്ചത് എങ്ങനെയാണെന്ന കാര്യം നിമിഷ് തുറന്ന് പറഞ്ഞത്. സംവിധായകനായ അരുണ്‍ ഡൊമിനിക്കിനൊപ്പം സിനിമയുടെ ആദ്യഘട്ടം മുതല്‍ തന്നെ നിമിഷ് ഭാഗമായിരുന്നു. ദുല്‍ഖറിന്റെ അടുത്ത കഥയുടെ ഐഡിയ പറയാന്‍ സത്യത്തില്‍ പേടിയായിരുന്നു. ദുല്‍ഖര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സ്‌കെയിലില്‍ സിനിമ ചെയ്യാനാകില്ലായിരുന്നു. അദ്ദേഹമാണ് സിനിമയുടെ നട്ടെല്ല്. അന്ന് സിനിമയുടെ കാസ്റ്റും ഒന്നും തീരുമാനിച്ചിരുന്നില്ല. കഥയില്‍ മാത്രമാണ് ദുല്‍ഖര്‍ വിശ്വസിച്ചത്. വെറൊരു പ്രൊഡ്യൂസറും അങ്ങനെ ചെയ്യില്ല. നിമിഷ് രവി പറയുന്നു.
 
 ഫാന്റസിക്കൊപ്പം ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ സിനിമയില്‍ സാന്‍ഡി മാസ്റ്റര്‍, ചന്ദു സലീം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണുള്ളത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മറ്റ് ഓണം റിലീസുകളേക്കാള് ബഹുദൂരം മുന്നിലാണ് ലോക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അടുത്ത ലേഖനം
Show comments