Webdunia - Bharat's app for daily news and videos

Install App

നടി പറഞ്ഞ ദിവസങ്ങളിലോ സമയത്തോ നിവിൻ അവിടെയില്ല, ബലാത്സംഗ കേസിൽ നടന് ക്ലീൻ ചിറ്റ് നൽകി പോലീസ്

അഭിറാം മനോഹർ
ബുധന്‍, 6 നവം‌ബര്‍ 2024 (14:35 IST)
ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. കേസ് അന്വേഷിച്ച് കോതമംഗലം ഊന്നുകല്‍ പോലീസാണ് നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
 
കൃത്യം ചെയ്തു എന്ന് അതിജീവിത തന്റെ മൊഴികളില്‍ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിവിന്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ പ്രതിപട്ടികയില്‍ നിന്നും നടനെ ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി എം വര്‍ഗീസാണ് റിപ്പോര്‍ട്ട് നല്‍കിയത്.
 
 
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍ പോളി. 2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായില്‍ വെച്ചായിരുന്നു സംഭവമെന്നായിരുന്നു യുവതി പോലീസിന് നല്‍കിയ മൊഴി. 
 
മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അത് പുറത്തുപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. എന്നാല്‍ യുവതി പറഞ്ഞ ദിവസങ്ങള്‍ നിവിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിലായിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞ്രുന്നു. യുവതി പരാതിയുമായി വന്നതിന് പിന്നാലെ തന്ന ആരോപണങ്ങള്‍ തള്ളികൊണ്ട് നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Miss South India 2025: മിസ് സൗത്ത് ഇന്ത്യ 2025: വ്യത്യസ്തതകളുടെ ആഘോഷമായി ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ എക്‌സ്‌പോ

മഴ കാരണം ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു, ഒക്ടോബര്‍ 4ന് നറുക്കെടുപ്പ്

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

അമ്മയുടെ കണ്ണുവെട്ടിച്ച് ഓടാന്‍ ശ്രമിച്ചു; പേരക്കുട്ടിയെ തടയാന്‍ മഹേശ്വരിയുടെ ശ്രമം ഒന്നര വയസുകാരന്റെ മരണത്തില്‍ കലാശിച്ചു

ഓപ്പറേഷന്‍ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അടുത്ത ലേഖനം