ലൈംഗിക പീഡന കേസ്: നിവിന്‍ പോളിയെ ചോദ്യം ചെയ്തു, യുവതിയെ അറിയില്ലെന്ന് ആവര്‍ത്തിച്ച് നടന്‍
ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ നടനെതിരെയുണ്ട്
Publish Date: Tue, 01 Oct 2024 (16:19 IST)
Updated Date: Tue, 01 Oct 2024 (16:28 IST)
ദുബായില്‍ വെച്ച് ലൈംഗികമായ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘം നടനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നേര്യമംഗലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
യുവതിയുടെ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിവിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് ഊന്നുകല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ ആറാം പ്രതിയാണ് നിവിന്‍.
ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ നടനെതിരെയുണ്ട്. പരാതി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആരോപണം നിഷേധിച്ച് നിവിന്‍ പോളി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. യുവതിയെ അറിയില്ലെന്നും പരാതി വ്യാജമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നടന്‍ പറഞ്ഞു. ഇക്കാര്യം തന്നെയാണ് താരം അന്വേഷണ സംഘത്തിന് മുന്‍പാകെയും ആവര്‍ത്തിച്ചത്.
രേണുക വേണു
Publish Date: Tue, 01 Oct 2024 (16:19 IST)
Updated Date: Tue, 01 Oct 2024 (16:28 IST)