Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളമാകെ നാളെ മുതല്‍, തിയേറ്ററുകളില്‍ ആഘോഷമാക്കാന്‍ വിക്രമിന്റെ 'കോബ്ര'

Cobra - Official Teaser | Chiyaan Vikram | AR Rahman | R Ajay Gnanamuthu | 7 Screen Studio

കെ ആര്‍ അനൂപ്

, ചൊവ്വ, 30 ഓഗസ്റ്റ് 2022 (10:12 IST)
വിക്രമിന്റെ മലയാളി ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് 'കോബ്ര'. റിലീസിന് ഇനി ഒരേ ഒരു ദിവസം കൂടി. ഓഗസ്റ്റ് 31നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് സെന്‍സര്‍ ചെയ്തത്, 3 മണിക്കൂര്‍ സമയ ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.
മാത്തമാറ്റിക്‌സില്‍ ബുദ്ധിശാലിയായ വിക്രമിന്റെ കഥാപാത്രം കണക്കുകള്‍ ഉപയോഗിച്ചാണ് തന്റെ എതിരാളികളെ നേരിടുന്നത്. അതിനെ നേരിടാന്‍ ഇര്‍ഫാന്‍ പത്താനും എത്തുന്നുണ്ട്. ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ അസ്ലാന്‍ യില്‍മാസ് എന്ന കഥാപാത്രത്തെയാണ് ക്രിക്കറ്റ് താരം കൂടിയായ നടന്‍ അവതരിപ്പിക്കുന്നത്. 
 
വിക്രം, ഇര്‍ഫാന്‍ എന്നിവരെ കൂടാതെ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ഏജന്റിന് പിന്നാലെ മറ്റൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ! ബിഗ് ബജറ്റ് ചിത്രമെന്ന് റിപ്പോര്‍ട്ട്