Publish Date: Mon, 15 Nov 2021 (11:38 IST)
Updated Date: Mon, 15 Nov 2021 (11:48 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു. ഡേവിഡ് വാര്‍ണറുടെ പേര് എടുത്തു പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. വാര്‍ണര്‍ സര്‍ ഒരു ഇതിഹാസമാണെന്ന് നടന്‍ കുറിച്ചു.
'ഓസീസ് ദുബായില്‍ മനക്കരുത്ത് കാണിച്ചു. ഓസ്ട്രേലിയ ടീമിന് അഭിനന്ദനങ്ങള്‍ 2021 ലെ T20 ചാമ്പ്യന്മാര്‍. ഡേവിഡ് വാര്‍ണര്‍, എനിക്ക് എന്ത് പറയാന്‍ കഴിയും! സുഹൃത്തേ... നിങ്ങളൊരു ഇതിഹാസമാണ്'- മഹേഷ് ബാബു കുറിച്ചു.
നന്ദി പറഞ്ഞ് വാര്‍ണറും എത്തി.