Webdunia - Bharat's app for daily news and videos

Install App

അംബേദ്‌ക്കർ കത്തിച്ച പുസ്‌തകം ഏതാണ്? ചോദ്യത്തിൽ കുടുങ്ങി അമിതാഭ് ബച്ചൻ, വിവാദം

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (13:58 IST)
പോപ്പുലർ ടിവി ഷോയായ കോൻ ബനേഗ ക്രോർപതിയിലെ ചോദ്യത്തിന്റെ പേരിൽ നടനും അവതാരകനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദു വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന പരാതിയിന്മേലാണ് ബച്ചനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം സം‌പ്രേക്ഷണം ചെയ്‌ത ഷോയിലാണ് അമിതാഭ് ബച്ചൻ മനുസ്മൃതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്‌തത്. 1927 ഡിസംബർ 25ന് ഡോ അംബേദ്‌ക്കറും അനുയായികളൂം കൂടി കത്തിച്ച പുസ്‌തകം ഏതെന്നായിരുന്നു ക്രോർപതിയിലെ ചോദ്യം. വിഷ്‌ണുപുരാണം,ഭഗവത് ഗീത,ഋ‌ഗ്‌ വേദം,മനുസ്മൃതി എന്നിവയായിരുന്നു ഓപ്‌ഷനുകളായി ഉണ്ടായിരുന്നത്. 
 
അംബേദ്‌ക്കർ മനുസ്മൃതി കത്തിച്ച സംഭവം ഷോയിൽ ബച്ചൻ വിശദീകരിക്കുകയും ചെയ്‌തു. ഇതോടെയാണ് അമിതാഭ് ബച്ചൻ ഇടത് പ്രചാരണം നടത്തുന്നുവെന്നും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. ഷോയുടെ ക്ലിപ്പിങ്ങുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തു. അമിതാഭ് ബച്ചനെതിരായ ക്യാമ്പയിനുകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

അടുത്ത ലേഖനം
Show comments