അമിതാഭ് ബച്ചനും അഭിഷേകിനും കൊവിഡ്

ഞായര്‍, 12 ജൂലൈ 2020 (12:06 IST)
ബോളിവുഡ് നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ അർധരാത്രിയോടെ ഇരുവരെയും മുംബൈയിലെ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ജയ ബച്ചന്റെയും ഐശ്വശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും പരിശോധന ഫലം നെഗറ്റീവ് ആയി.
 
അമിതാഭ് ബച്ചനും, അഭിഷേക് ബച്ചനും നേരിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തനിക്ക് കൊവിഡ് ബധിച്ചതായി ഇന്നലെ അർധരാത്രിയോടെ തന്നെ അമിതാബ് ബച്ചൻ ട്വിറ്ററിലൂറ്റെ വെളിപ്പെടുത്തിയിരുന്നു. 10 ദിവസത്തിനുള്ളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധന നടത്തനം എന്നും ട്വീറ്റിൽ അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ തനിയ്ക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചു എന്ന് അഭിധേക് ബച്ചനും വെളിപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്വപ്നയും സന്ദീപും നാഗാലാൻഡിലേയ്ക്ക് കടക്കാൻ പദ്ധതിയിട്ടു