Select Your Language

Notifications

webdunia
webdunia
webdunia
webdunia

Coolie: ലോകേഷ് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല; 'കൂലി' എല്‍സിയു അല്ല !

കൂലിയില്‍ രജനിക്കൊപ്പം ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

Coolie Review, Coolie First Show in Tamil Nadu, Coolie Report, Coolie Movie, കൂലി, കൂലി ആദ്യ ഷോ, കൂലി രജനികാന്ത്

രേണുക വേണു

, വ്യാഴം, 14 ഓഗസ്റ്റ് 2025 (08:17 IST)
Coolie: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യുടെ ആദ്യ ഷോ പൂര്‍ത്തിയായി. ഇന്ത്യക്ക് പുറത്താണ് ആദ്യ ഷോ കഴിഞ്ഞത്. ഇന്ത്യയില്‍ പുലര്‍ച്ചെ ആറ് മണിക്കു ആരംഭിച്ച ആദ്യ ഷോ ഒന്നാം പകുതി പിന്നിട്ടു. 
 
'കൂലി' ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (എല്‍സിയു) ഭാഗമല്ല. ലോകേഷ് ഇന്നലെ രാത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും ആരാധകര്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ഷോ പൂര്‍ത്തിയായതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചിരിക്കുന്നു. 'കൂലി' സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ്. ഒരുപക്ഷേ കൂലിക്ക് രണ്ടാം ഭാഗം വന്നേക്കാം. 

 
കൂലിയില്‍ രജനിക്കൊപ്പം ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അതില്‍ തന്നെ ആമിര്‍ ഖാനും രജനിയും ഒന്നിക്കുന്ന സീനുകളായിരിക്കും ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുക. മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും സുപ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് 'കൂലി'യുടെ സംഗീതം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Coolie Pre Sale Collection: പ്രീ സെയ്ൽസ് തന്നെ 75 കോടി കടന്നു, ആദ്യദിനത്തിൽ തന്നെ കൂലി 100 കോടിയടിക്കും, കേരളത്തിലെ ലിയോ റെക്കോർഡിനും ഭീഷണി