ഇത്തവണ സ്വാതന്ത്ര്യദിന സമയത്ത് 2 സിനിമകളാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ മത്സരത്തിനായി ഒരുങ്ങുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കൂലിയും യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും കിയാര അദ്വാനിയും ഒന്നിക്കുന്ന വാര്‍ 2വുമാണ് ഓഗസ്റ്റ് 14ന് റിലീസ് ചെയ്യുന്നത്. വമ്പന്‍ ഹൈപ്പാണ് ഇരു സിനിമകള്‍ക്കുമുള്ളതെങ്കിലും ബുക്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത് രജനീകാന്ത് ചിത്രമാണ്.
ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കൂലിയുടെ അഡ്വാന്‍സ്ഡ് ബുക്കിംഗ് 14 കോടി രൂപ കടന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, തമിഴ് ഭാഷകളിലായി 6 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയി. ബുക്കിംഗ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള കണക്കുകളും ചേര്‍ത്ത് 20 കോടി സിനിമ കളക്ട് ചെയ്തു കഴിഞ്ഞു. അതേസമയം 2 കോടിയുടെ അഡ്വാന്‍ഡ് ബുക്കിംഗ് മാത്രമാണ് വാര്‍ 2വിനുള്ളത്. ആകെ 5.73 കോടി രൂപ മാത്രമാണ് സിനിമ ഇതിനകം കളക്റ്റ് ചെയ്തിട്ടുള്ളത്.