എന്റെ രാജ്യത്തിനും കുടുംബത്തിനും വേണ്ടി ഞാൻ വീട്ടിലിരിക്കുന്നു, നിങ്ങളോ ?

ഞായര്‍, 22 മാര്‍ച്ച് 2020 (14:59 IST)
ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ദുൽഖർ സൽമാനും. രാജ്യത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷക്കായി താൻ വീട്ടിൽ തുടരുകയാണ് എന്ന് നടൻ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. ഹാഷ്ട്രാഗ് അയാം സ്റ്റേയിൻ ഹോം എന്നെഴുതിയ പ്ലക്കാാർഡ് പിടിച്ചു നിൽക്കുന്ന ചിത്ര പങ്കുവച്ചുകൊണ്ടാണ് ദുൽഖന്റെ കുറിപ്പ്. 
 
'ഞാന്‍ വീട്ടിലിരിക്കുകയാണ്. നിങ്ങളും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കാനുമായി രാജ്യത്തിന്റെ നാനാ ഭാാഗങ്ങളിൽ ഉള്ളവരെ ഒന്നിപ്പിക്കുന്ന മികച്ചൊരു ഉദ്യമമായിട്ടാണ് ഞാന്‍ ജനതാ കര്‍ഫ്യുവിനെ കാണുന്നത്.
 
കരസേന, നാവികസേന, വ്യോമസേന തുടങ്ങിയവരില്‍ നിന്നും ഒട്ടും പിന്നില്ലല്ല നമ്മുടെ ആരോഗ്യ സേന. ഇന്ന് വൈകിട്ട് 5 മണിക്ക് നമ്മള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ആരോഗ്യസേനയ്ക്കായി ഒരുമിച്ച് കൈയടിക്കാം. ദുൽഖർ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഭിനയത്തിൽ ചില ടെക്‌നിക്കുകൾ പ്രയോഗിക്കാറുണ്ട്, തുറന്നുപറഞ്ഞ് ഫഹദ്