Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത സൈബര്‍ അറ്റാക്ക്; പൊലീസില്‍ പരാതി നല്‍കി താരം

Cyber Attack against Suraj Venjaramoodu
, ചൊവ്വ, 1 ഓഗസ്റ്റ് 2023 (11:08 IST)
ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തിയെന്ന് ആരോപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. താരത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാക്കനാട് സൈബര്‍ ക്രൈം പൊലീസാണ് സുരാജിന്റെ പരാതിയില്‍ കേസെടുത്തത്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ താരത്തിനെതിരെ രംഗത്തെത്തിയത്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്. 
 
കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്‌സ്ആപ്പ് കോള്‍ വഴിയും അനോണിമസ് നമ്പരുകളില്‍ നിന്നും അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് താരത്തിന്റെ പരാതി. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. 
 
വാട്‌സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് സുരാജ് വെഞ്ഞാറമൂട് പരാതി നല്‍കിയത്. താരത്തിന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരി വെറുമൊരു ഉടയാട അല്ല, നടി പാര്‍വതി കൃഷ്ണയ്ക്ക് പറയാനുള്ളത്