മുതിർന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കാണ് പുരസ്കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
ഹം സായാ, ലവ് ഇൻ ടോക്കിയോ,കന്യാദാൻ,ജബ് പ്യാർ കിസീ സേ ഹോതാ,ദോ ബദൻ,ചിരാഗ്,സിദ്ദി തുടങ്ങിയവയാണ് പ്രധാന സിനിമകൾ. അഭിനയരംഗത്ത് നിന്ന് മാറി ടെലിവിഷൻ സീരിയൽ നിർമാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെൻസർ ബോർഡ് അധ്യക്ഷയായ ആദ്യവനിതയാണ്.