Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദർബാർ' ബോക്സ് ഓഫീസ് പരാജയം; രജനീകാന്തിന്റെ വീടിനു മുന്നിൽ നിരാഹാരം ഇരിക്കുമെന്ന് വിതരണക്കാർ

ചെന്നൈയിലുള്ള രജനീകാന്തിന്റെ വസതിയിലെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്തുവച്ച് തടഞ്ഞിരുന്നു.

ദർബാർ' ബോക്സ് ഓഫീസ് പരാജയം; രജനീകാന്തിന്റെ വീടിനു മുന്നിൽ നിരാഹാരം ഇരിക്കുമെന്ന് വിതരണക്കാർ

റെയ്‌നാ തോമസ്

, ബുധന്‍, 5 ഫെബ്രുവരി 2020 (10:00 IST)
ഏറെ പ്രതീക്ഷകളോടെ സിനിമ ആസ്വാദകര്‍ കാത്തിരുന്ന ചിത്രമായിരുന്നു രജനീകാന്ത് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ'ദര്‍ബാര്‍'എന്ന ചിത്രം. എന്നാല്‍ പ്രതീക്ഷിച്ച പോലെ ഒരു വിജയമായിരുന്നില്ല 'ദര്‍ബാര്‍'. നിലവില്‍ 'ദര്‍ബാര്‍' എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല.സാധാരണ ഗതിയില്‍ ഒരു ചിത്രത്തിന്റെ നഷ്ടം 10 മുതല്‍ 20 ശതമാനം വരെ ആണെങ്കില്‍ അത് വിതരണക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും.
 
ചിത്രം പരാജയമായതോടെ നിര്‍മാതാക്കള്‍ക്കും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.എന്നാല്‍ അതില്‍ കൂടുതല്‍ നഷ്ടം വന്നാല്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും അത് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് നിര്‍മാതാവും വിതരണവും നിര്‍വഹിക്കുന്ന ജി.ധനഞ്ജയന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
 
ചെന്നൈയിലുള്ള രജനീകാന്തിന്റെ വസതിയിലെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്തുവച്ച് തടഞ്ഞിരുന്നു. ഇത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി. പൊലീസ് തടഞ്ഞ സംഭവത്തിൽ രജനീകാന്ത് ഇടപെടണമെന്നാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്. 
 
രജനീകാന്ത് ഇടപെടാത്ത പക്ഷം നിരാഹാര സമരമിരിക്കുമെന്നാണ് വിതരണക്കാർ പറയുന്നത്. ദർബാർ കനത്ത പരാജയമാണെന്നാണ് വിതരണക്കാർ പറയുന്നത്. നഷ്ടത്തിന്റെ ഒരു വിഹിതം രജനീകാന്ത് നൽകണമെന്നാണ് ഇവരുടെ ആവശ്യം
 
ഇതിനു മുന്‍പ് 'ലിംഗ' 'ബാബ' എന്ന ചിത്രങ്ങള്‍ പരാജയമായപ്പോള്‍ ചിത്രത്തിന് സംഭവിച്ച നഷ്ടം നികത്താനായി രജനികാന്ത് വിതരണക്കാര്‍ക്ക് പണം നല്‍കിയിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർസ്റ്റാർ യുഗം അവസാനിക്കുകയാണ്: അൻ‌വർ റഷീദ്