Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌ക്രീനിൽ 20 മിനിറ്റ്; ദർബാറിൽ നയൻതാരയുടെ പ്രതിഫലം 5 കോടി; ചർച്ച

കുറച്ചുനേരം മാത്രമാണ് നയന്‍താരയുടെ കഥാപാത്രം സ്‌ക്രീനില്‍ ഉണ്ടായിരുന്നത്

Nayanthara

റെയ്‌നാ തോമസ്

, വെള്ളി, 24 ജനുവരി 2020 (11:00 IST)
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഒരു പ്രതിഫലത്തുകയാണ് ഇപ്പോള്‍ സോഷ്യ‌ൽമീഡിയയിൽ ചർച്ചാവിഷയം. രജനീകാന്ത് ചിത്രം ദർബാറിൽ സൂപ്പർസ്റ്റാറിന്റെ ഭാര്യയായി 20 മിനിറ്റ് വേഷം കൈകാര്യം ചെയ്തത് നയൻതാര ആയിരുന്നു. ആ വേഷത്തിന് താരം വാങ്ങിച്ച പ്രതിഫലത്തുകയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
അഞ്ചുകോടി രൂപയാണ് താരം പ്രതിഫലം തുകയായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറച്ചുനേരം മാത്രമാണ് നയന്‍താരയുടെ കഥാപാത്രം സ്‌ക്രീനില്‍ ഉണ്ടായിരുന്നത് എങ്കിലും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ചിത്രത്തില്‍ താരം തിളങ്ങിയിരുന്നു. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തുന്ന നിവേദിത തോമസുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അഭിനയത്തിന് വയസില്ല, ആ സീൻ കഴിഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്ന ആർക്കും തൊണ്ടയിൽ സൌണ്ട് ഇല്ല’- അല്ലെങ്കിലും മമ്മൂട്ടിക്ക് പ്രായം ഒന്നും ഒരു പ്രശ്നമല്ല!