ഞാന്‍ പ്രണവിന്റെ നായികയാകുന്നത് പലര്‍ക്കും ദഹിച്ചിരുന്നില്ല, കേട്ട പൂര തെറികള്‍ക്ക് കണക്കില്ലെന്ന് ദര്‍ശന

അഭിറാം മനോഹർ
ഞായര്‍, 23 ജൂണ്‍ 2024 (18:53 IST)
Darshana, Pranav Mohanlal
ജയ ജയ ജയ ഹേ, ഹൃദയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ദര്‍ശന. മായാനദിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വളരെപെട്ടെന്നാണ് മലയാളികളുടെ മനസില്‍ ഇടം നേടിയത്. ഹൃദയം സിനിമ വലിയ രീതിയില്‍ വിജയമായിരുന്നെങ്കിലും സിനിമയില്‍ താന്‍ നായികയായിരുന്നത് പലര്‍ക്കും പിടിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദര്‍ശന. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
 
സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ വായിക്കുന്നത് മെന്റലി ഒരു അകലം പാലിച്ച് നോക്കാന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കും. ആ സമയത്ത് കമന്റുകള്‍ എന്നെ ബാധിക്കാറില്ല. ഹൃദയത്തിന്റെ സമയത്തെല്ലാം വലിയ കോമഡിയായിരുന്നു. സിനിമയില്‍ പ്രണവിന്റെ നായികയായി എന്നെ കാണുന്നതില്‍ പലര്‍ക്കും അസ്വസ്ഥതയായിരുന്നു. എനിക്ക് ലുക്കില്ല, പ്രണവിന്റെ നായികയാകാനുള്ള ഭംഗിയില്ല എന്നെല്ലാം പലരും പറഞ്ഞിരുന്നു. ഇത്രയും ആളുകളെ അസ്വസ്ഥരാക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെപോലെ ഒരാള്‍ക്കും പ്രണയിക്കാം. സ്ലോമോഷനില്‍ നടക്കാനും മുടി ഫ്‌ളിപ്പ് ചെയ്യുകയും ചെയ്യാം. അതിനാല്‍ തന്നെ സൗന്ദര്യത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ എനിക്ക് സന്തോഷം തോന്നി. പക്ഷേ ചില ആളുകള്‍ പൂര ത്തെറിയായിരുന്നു. എന്തിനാണ് പ്രണവ് ഇവളെയൊക്കെ പ്രേമിക്കുന്നത് എന്ന ടോണിലായിരുന്നു പല കമന്റുകളും. ദര്‍ശന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

അടുത്ത ലേഖനം
Show comments