സംവിധായകനുമായി ഡേറ്റ് ചെയ്‌തോ? മലയാളി മോഡല്‍ ശ്രീലക്ഷ്മിയുടെ മറുപടി, സിനിമയിലേക്കുള്ള ക്ഷണം വൈറല്‍ ഫോട്ടോഷൂട്ടിന് ശേഷം
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന 'സാരി'എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി എത്തുന്നത്.
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സിനിമയില്‍ നായികയാകാന്‍ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന് അവസരം ലഭിച്ചിരുന്നു. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സിനിമയിലേക്കുള്ള സംവിധായകന്റെ വിളിക്ക് പിന്നില്‍.സിനിമാ ജീവിതം ആരംഭിച്ചതോടെ ആരാധ്യാ ദേവി എന്ന പേര് സ്വീകരിച്ചു നടി. ശ്രീലക്ഷ്മി എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലും പുതിയ പേര് ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. അതിനിടെ നടി ഒരു ഫാന്‍ ചാറ്റ് നടത്തിയിരുന്നു. രാം ഗോപാല്‍ വര്‍മയുമായി ഡേറ്റ് ചെയ്‌തോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് താരം മറുപടിയും നല്‍കി.
ഇതു കണ്ടാല്‍ അദ്ദേഹം ഇപ്പോള്‍ പൊട്ടിച്ചിരിക്കുമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ പറഞ്ഞത്. പുതിയ ഫോട്ടോഷൂട്ടുകളെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണെന്നാണ് താരം അതിന് മറുപടി നല്‍കിയത്.
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന 'സാരി'എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി എത്തുന്നത്. ഫോട്ടോഗ്രാഫര്‍ ആയിരുന്ന അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയിലേക്ക് നടിയെ ക്ഷണിച്ച വിവരം സംവിധായകന്‍ രാം ഗോപാല്‍ പങ്കുവെച്ചത്. സംവിധായകന്റെ ട്വീറ്റ് വാര്‍ത്തയായി മാറിയിരുന്നു. ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.