Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറൽ മോഡൽ ശ്രീലക്ഷ്മി രാംഗോപാൽ വർമ ചിത്രത്തിൽ നായികയാവുന്നു, സാരി ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

വൈറൽ മോഡൽ ശ്രീലക്ഷ്മി രാംഗോപാൽ വർമ ചിത്രത്തിൽ നായികയാവുന്നു, സാരി ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
, വ്യാഴം, 21 ഡിസം‌ബര്‍ 2023 (17:24 IST)
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേയ്ക്ക്. ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാവുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രീലക്ഷ്മി പങ്കുവെച്ച ചിത്രങ്ങള്‍ രാംഗോപാല്‍ വര്‍മ ശ്രദ്ധിക്കുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് ശ്രീലക്ഷ്മിയെ കണ്ടെത്തുകയുമായിരുന്നു.
 
രാംഗോപാല്‍ വര്‍മയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. അന്താരാഷ്ട്ര സാരി ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഞ്ച് ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയ്ക്കായി ശ്രീലക്ഷ്മി എന്ന പേര് മാറ്റി ആരാധ്യ ദേവി എന്നാകും അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും ശ്രീലക്ഷ്മി പേരുമാറ്റിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

video പതിനാല് വര്‍ഷം കടന്നുപോയി,വിവാഹവാര്‍ഷികത്തില്‍ ഭാര്യ സുഹാനയെ കുറിച്ച് ബിഗ്‌ബോസ് താരം ബഷീര്‍ ബാഷി