Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണ് സാദിയ ഖാൻ, പാക് നടിയുമായി ആര്യൻ ഖാൻ ഡേറ്റിംഗിലോ

ആരാണ് സാദിയ ഖാൻ, പാക് നടിയുമായി ആര്യൻ ഖാൻ ഡേറ്റിംഗിലോ
, ചൊവ്വ, 10 ജനുവരി 2023 (19:02 IST)
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം പ്രചരിച്ച ചിത്രമായിരുന്നു പാകിസ്ഥാൻ നടി സാദിയാ ഖാനും ഷാറൂഖ് ഖാൻ്റെ മകനായ ആര്യൻ ഖാനും ചേർന്നുള്ള ന്യൂ ഇയർ പാർട്ടിയിൽ നിന്നുള്ള ചിത്രം. ദുബായിൽ നടന്ന പാർട്ടിയിലാണ് ഇരുവരും ഒന്നിച്ച് ചിത്രത്തിനായി പോസ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
 
സാദിയ ഖാനാണ് ചിത്രം ഇൻസ്റ്റയിലൂടെ ആദ്യം പുറത്തുവിട്ടത്. ചിത്രം വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നടിയുടെ ഇൻസ്റ്റ ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വലിയ വർധനവാണ് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്. 2010ൽ യാരിയാൻ എന്ന പാക് സീരിയിലിലൂടെ ശ്രദ്ധേയയായ താരമാണ് ഷാദിയ. തുടർന്നും നിരവധി സീരിയലുകളിൽ താരം ഭാഗമായി.
 
നേരത്തെ ബോളിവുഡ് താരം നോറ ഫത്തേഹിയുമായാണ് ആര്യൻ ഖാൻ്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നത്. ദുബായിൽ  നിന്നുള്ള നോറയുടെയും ആര്യൻ്റെയും അവധിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും ഇതിൽ ഇല്ലായിരുന്നു. ഇരുവരുടെയും അടുത്ത വൃത്തങ്ങൾ ഈ വാർത്തകൾ നിഷേധിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാസേട്ടന്‍ കാറില്‍ നിന്നിറങ്ങി,ജനം കൂടി തുടങ്ങി... പിറന്നാളിന് തലേന്ന് ആശംസകള്‍ നേരാനുള്ള ഭാഗ്യം, വിനോദ് ഗുരുവായൂരന്റെ കുറിപ്പ്