Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും നിവിന്‍ പോളി നിര്‍മ്മാതാവാകുന്നു,'ഡിയര്‍ സ്റ്റുഡന്റ്സ്'വരുന്നു, വീഡിയോ

Watch 'Dear Students | Casting Call Video | Sandeep Kumar | George Philip Roy | Nivin Pauly' on YouTube

കെ ആര്‍ അനൂപ്

, വെള്ളി, 1 ഏപ്രില്‍ 2022 (14:57 IST)
വീണ്ടും നിവിന്‍ പോളി നിര്‍മ്മാതാവാകുന്നു.ഡിയര്‍ സ്റ്റുഡന്റ്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്.പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ നിവിന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ്ജ് ഫിലിപ്പ് റോയിയും ചേര്‍ന്നാണ്.
ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. സ്‌കൂള്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയ്ക്കായി അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
ആക്ഷന്‍ ഹീറോ ബിജു നിര്‍മ്മിച്ച ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളും നിവിന്‍ പോളി നിര്‍മ്മിച്ചിരുന്നു.
 
 മഹാവീര്യര്‍, താരം, ഗാങ്ങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല, ശേഖര വര്‍മ രാജാവ് തുടങ്ങിയ ചിത്രങ്ങള്‍ നിവിന്‍പോളി തന്നെ നിര്‍മ്മിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എമ്പുരാന്‍' ചെറിയ ചിത്രം: പൃഥ്വിരാജ്