Select Your Language

Notifications

webdunia
webdunia
webdunia
Sunday, 23 March 2025
webdunia

ഏപ്രിൽ 30ന് വധിക്കും , സൽമാൻ ഖാന് ഭീഷണിയുമായി റോക്കി ഭായ്

ഏപ്രിൽ 30ന് വധിക്കും , സൽമാൻ ഖാന് ഭീഷണിയുമായി റോക്കി ഭായ്
, ചൊവ്വ, 11 ഏപ്രില്‍ 2023 (12:44 IST)
ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്നും റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഈ മാസം 30ന് താരത്തെ വധിക്കുമെന്ന് പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. മുംബൈ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
 
നിലവിൽ കിസി കി ഭായ് കിസി കി ഭായ്ജാൻ എന്ന സിനിമയുടെ പ്രമോഷനുകൾക്കിടയിലാണ് താരം. കഴിഞ്ഞ മാസവും സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യുകെയിൽ പഠിക്കുന്ന ഡൽഹി സ്വദേശിയായ 25കാരനായിരുന്നു ഇ മെയിൽ വഴി ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നിവരുമായോ മറ്റ് ഏതെങ്കിലും സംഘമായോ ഇയാൾക്ക് ബന്ധമില്ലെന്ന് പോലീസ് പിന്നീട് അറിയിച്ചു. നിലവിൽ വൈ+ കാറ്റഗറി സുരക്ഷയാണ് താരത്തിനുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തന്‍ നേട്ടവുമായി 'ദസറ',മില്യണ്‍ ഡോളര്‍ കടക്കുന്ന നാനിയുടെ ആദ്യ ചിത്രം