കഴിഞ്ഞ ദിവസങ്ങളിലായി നടി രശ്മിക മന്ദാനയുടെ പേരില്‍ പ്രചരിച്ചിരുന്ന വീഡിയോയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നടന്‍ അമിതാഭ് ബച്ചന്‍. രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോയാണ് ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചത്.
ടിയുടെ വീഡിയോ ആണെന്ന് പേരിലാണ് പ്രചാരണം. എന്നാല്‍ ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്ന് പറഞ്ഞു കൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി. നടിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച് എക്‌സിലുടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു.
രശ്മികയുടെ വൈറല്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ കണ്ടിരിക്കാം. എന്നാല്‍ ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ എക്‌സില്‍ എഴുതി. ഇന്ത്യയില്‍ ഡീപ്പ് ഫെയ്ക്ക് കൈകാര്യം ചെയ്യാന്‍ നിയമപരവും നിയന്ത്രണവുമായ ചട്ടക്കൂട് വേണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ഇത് റീ പോസ്റ്റ് ചെയ്തു കൊണ്ടാണ് അമിതാഭ് ബച്ചന്‍ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
രശ്മിക അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിട്ടുണ്ട്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രം നടന്റെ കൂടെയായിരുന്നു.