Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം';നഞ്ചിയമ്മയോട് സുരേഷ് ഗോപി

suresh gopi daughter engagement  Suresh Gopi Suresh Gopi daughter waiting Suresh Gopi doughter wedding news Suresh Gopi latest news Nanjiyamma

കെ ആര്‍ അനൂപ്

, ശനി, 4 നവം‌ബര്‍ 2023 (14:46 IST)
സുരേഷ് ഗോപിയുടെ കുടുംബം വീട്ടിലെ കല്യാണത്തിനായുള്ള തിരക്കിലാണ്. നടന്റെ മൂത്തമകളുടെ വിവാഹമാണ് ജനുവരിയില്‍. തന്റെ പരിചയക്കാരെ ഓരോരുത്തരെയും വിവാഹത്തിനായി നേരില്‍ക്കണ്ട് ക്ഷണിക്കുകയാണ് നടന്‍. ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയെ പ്രത്യേകമായി ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി. അമ്മയുടെ സ്ഥാനത്തുനിന്ന് മകളുടെ വിവാഹം നടത്തി തരണം എന്നാണ് നഞ്ചിയമ്മയോട് അദ്ദേഹം പറഞ്ഞത്.
 
നഞ്ചിയമ്മയുടെ കാലില്‍ വീണ് നമസ്‌കരിച്ച ശേഷം സ്‌നേഹ ചുംബനവും സുരേഷ് ഗോപി നല്‍കി. എന്റെ സ്വന്തം നഞ്ചമ്മ എന്നാണ് അവരെ സുരേഷ് ഗോപി വിളിച്ചത്.  
 
 സാറ് പറഞ്ഞ പോലെ തന്നെ ദേശീയ അവാര്‍ഡ് കിട്ടിയെന്ന് സുരേഷ് ഗോപിയോട് നഞ്ചിയമ്മ പറയുന്നുണ്ടായിരുന്നു. തനിക്ക് ലഭിച്ച പൊന്നാട നഞ്ചിയമ്മയെ അണിയിക്കുകയും ചെയ്തു. സാറിന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു.
 
  എന്റെ വീട്ടില്‍ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് ഞാന്‍ പറഞ്ഞതല്ലേ എന്നും നഞ്ചിയമ്മയോട് സുരേഷ് ഗോപി പറഞ്ഞു.എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം ചടങ്ങില്‍ പങ്കെടുക്കണം എന്നുകൂടി നടന്‍ നഞ്ചിയമ്മയോട് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം,'ഗരുഡന്‍' നാട് ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടന്‍