Select Your Language

Notifications

webdunia
webdunia
webdunia
webdunia

Deepika Padukone Hollywood Walk of Fame: ഇത് ചരിത്രം! ദീപിക പദുക്കോണിന് ഹോളിവുഡിന്റെ 'വാക്ക് ഓഫ് ഫെയ്മില്‍' ആദരം, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ദീപിക പദുക്കോണ്‍.

Hollywood Walk of Fame

നിഹാരിക കെ.എസ്

, വ്യാഴം, 3 ജൂലൈ 2025 (11:18 IST)
ചരിത്രം കുറിച്ച് ദീപിക പദുക്കോണ്‍. പ്രശസ്തമായ ഹോളിവുഡിന്റെ 'വാക്ക് ഓഫ് ഫെയിമി'ല്‍ ദീപികയ്ക്ക് ആദരം. സിനിമ, ടെലിവിഷന്‍, ലൈവ് തിയറ്റര്‍/ലൈവ് പെര്‍മോന്‍സ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നും ആദരിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ദീപിക ഇടം പിടിക്കുകയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ദീപിക പദുക്കോണ്‍. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഒവേഷന്‍ ഹോളിവുഡിന്റെ പ്രഖ്യാപനം.
 
മിലി സൈറസ്, തിമോത്തി ഷാലമെ, എമിലി ബ്ലന്റ്, റേച്ചല്‍ മക് ആഡംസ്, ഫ്രാങ്കോ നെറോ തുടങ്ങിയവരും വാക്ക് ഓഫ് ഫെയിമിലൂടെ ആദരിക്കപ്പെടും. വിവിധ മേഖലകളില്‍ നിന്നായി 35 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപികയുടെ നേട്ടം ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ അഭിമാനിക്കുള്ള വാര്‍ത്തയായി മാറുകയാണ്.
 
ബോളിവുഡ് ആണ് ദീപികയുടെ ഇടം. എന്നിരുന്നാലും ഹോളിവുഡിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ ട്രിപ്പിള്‍ എക്‌സ് ചിത്രത്തിലൂടെയാണ് ദീപികയുടെ ഹോളിവുഡ് എന്‍ട്രി. നേരത്തെ ടൈമിന്റെ ലോകത്തെ ഏറ്റവും ഇന്‍ഫ്ളുവന്‍ഷ്യല്‍ ആയ 100 പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിരുന്നു.
 
അതേസമയം കരിയറില്‍ ചെറിയൊരു ഇടവേളയെടുത്ത ദീപിക അറ്റ്ലി-അല്ലു അർജുൻ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഈയ്യടുത്താണ് താരം അമ്മയായത്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രം കിങിലൂടെ ദീപിക ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരും. സിങ്കം എഗെയ്‌നിലാണ് ദീപിക ഒടുവിലായി അഭിനയിച്ചത്. ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ഈ സിനിമ റിലീസ് ആയ ശേഷമാകും അല്ലു അർജുൻ ചിത്രം റിലീസ് ആവുക എന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപികയും ആലിയയും വേണ്ടെന്ന് വെച്ചു, ശ്രദ്ധ നോ പറഞ്ഞു; ഒടുവിൽ ആ ആമിർ ചിത്രത്തിൽ നായികയായത് ഈ നടി