പലചരക്ക് കടകളിൽ പോലും ആസിഡ്: സ്റ്റിങ് ഓപ്പറേഷനുമായി ദീപിക പദുക്കോൺ

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2020 (14:10 IST)
ആസിഡ് അതിക്രമവുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകൾ രാജ്യത്ത് തുടർച്ചയാവുന്ന സാഹച്ചര്യ‌ത്തിൽ സ്റ്റിങ് ഓപ്പറേഷനുമായി ഛപാക് സിനിമയുടെ അണിയറപ്രവർത്തകർ. നായിക ദീപിക പദുക്കോണിന്റെ നേതൃത്വത്തിലാണ് ഛപാകിന്റെ അണിയറപ്രവർത്തകർ സ്റ്റിങ് ഓപ്പറേഷൻ നടത്തിയത്.
 
രാജ്യത്തെ നിയമവ്യവസ്ഥകൾ ലംഘിച്ചാണ് രാജ്യത്ത് പലയിടങ്ങളിലും ആസിഡ് വില്പന നടക്കുന്നതെന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്. സാധാരണ പലച്ചരക്കുകടകളിൽ പോലും ആസിഡ് ലഭിക്കുന്നുവെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം.
 
വാങ്ങാനെത്തുന്നവരുടെ വിവരങ്ങളോ എന്ത് ആവശ്യത്തിനാണ് ആസിഡ് കൊടുക്കുന്നതെന്നോ ചോദിക്കാതെയാണ് കടക്കാരും വിൽക്കുന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കടുത്ത നിയമലംഘനമാണ് ഇത്തരത്തിൽ പരസ്യമായി നടക്കുന്നതെന്ന് ഛപാക് അണിയറപ്രവർത്തകർ അഞ്ച് മിനുറ്റ് ദൈർഘ്യമുള്ള വീഡിയൊയിൽ പറയുന്നു.
 
വീഡിയോ കാണാം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments