Select Your Language

Notifications

webdunia
webdunia
webdunia
webdunia

Deepika Padukone: ദീപിക നൽകിയത് 100 ദിവസത്തെ ഡേറ്റ്: സ്‌ക്രീനിൽ തീ പാറിക്കാൻ രശ്മികയും ജാന്‍വിയും മൃണാളും

ദീപികയെ കൂടാതെ മൂന്ന് നായികമാർ കൂടി സിനിമയിലുണ്ട്.

Deepika Padukone

നിഹാരിക കെ.എസ്

, ബുധന്‍, 20 ഓഗസ്റ്റ് 2025 (09:36 IST)
മുംബൈ: അല്ലു അർജുൻ-ആറ്റ്‌ലി ചിത്രമായ 'AA22xA6' ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീപികാ പദുകോൺ ആണ് ചിത്രത്തിലെ നായിക. അല്ലു ചിത്രത്തിന് വേണ്ടി 100 ദിവസത്തെ ഡേറ്റ് ആണ് ദീപിക നൽകിയിരിക്കുന്നത്. വലിയ ബജറ്റിലാണ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ദീപികയെ കൂടാതെ മൂന്ന് നായികമാർ കൂടി സിനിമയിലുണ്ട്.
 
ആക്ഷൻ സീക്വൻസുകളും വിഷ്വൽ ഇഫക്റ്റുകളും തയ്യാറാക്കാൻ അന്താരാഷ്ട്ര ടീമിനെ നിയമിച്ചിട്ടുണ്ടെന്നും വാർത്ത പുറത്തുവന്നു. അല്ലുവിനൊപ്പം, ദീപിക പദുക്കോൺ പ്രധാന വേഷത്തിൽ അഭിനയിക്കും. രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൽ താക്കൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി 'ദി ഇന്റേൺ' റീമേക്കിൽ നിന്ന് ദീപിക പിന്മാറിയിരുന്നു. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ദീപിക ആരംഭിച്ചതായും 2025 നവംബർ മാസത്തിൽ സെറ്റിലെത്തുമെന്നും പിങ്ക്‌വില്ല പറയുന്നു. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ എത്തുന്നത്.  
 
2027 ന്റെ അവസാന പകുതിയിൽ റിലീസ് ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നത്. അതുവരെ അല്ലു അർജുൻ മറ്റ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും പറയുന്നു. ഒക്ടോബറിൽ ഷാരൂഖ് ഖാനൊപ്പം 'കിംഗ്' എന്ന ചിത്രത്തിൽ ദീപിക അഭിനയിക്കും. അമ്മയായതിന് ശേഷം ഷൂട്ട് ചെയ്യുന്ന ആദ്യ പ്രോജക്ടായിരിക്കും കിം​ഗ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah: 'ലോക'യിലെ ഫൈറ്റ് എല്ലാം ചെയ്തത് ഞാൻ തന്നെ, ഒരു സീനിൽ മാത്രം ഡ്യൂപ്പ്: കല്യാണി പ്രിയദർശൻ