Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ പല സീനിയേർസും പുള്ളിയുടെ എക്സ് ​ഗേൾഫ്രണ്ട്സായിരുന്നു': വിധു പ്രതാപിനെ കുറിച്ച് ദീപ്തി

ആറ് ലക്ഷത്തോളം സബ്സ്ക്രെെബേർസ് ഇവരുടെ യൂട്യൂബ് ചാനലിനുണ്ട്.

Deepthi

നിഹാരിക കെ.എസ്

, വ്യാഴം, 17 ജൂലൈ 2025 (13:59 IST)
അഭിമുഖങ്ങളിലെല്ലാം തമാശകൾ പറഞ്ഞ് ചിരിച്ച് നിൽക്കാറുള്ള താരദമ്പതികളാണ് വിധു പ്രതാപും ദീപ്തി. 2008 ലായിരുന്നു ഇവരുടെ വിവാഹം. രസകരമായ വീഡിയോകളുമായി ഇവർ പ്രേക്ഷകർക്ക് മുമ്പിലെത്താറുണ്ട്. തമാശയ്ക്ക് ചെയ്ത് തുടങ്ങിയ വീഡിയോകൾക്ക് വളരെ പെട്ടെന്ന് ജനശ്രദ്ധ ലഭിച്ചു.

ആറ് ലക്ഷത്തോളം സബ്സ്ക്രെെബേർസ് ഇവരുടെ യൂട്യൂബ് ചാനലിനുണ്ട്. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറയുന്നു. 
 
അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് വിധുവും ദീപ്തിയും പറയുന്നുണ്ട്. കോമൺ ബന്ധുവിന്റെ കല്യാണത്തിന് വിവാഹ ആലോചനയുമായി വിധു ദീപ്തിയെ സമീപിച്ചു. വീട്ടിൽ വന്ന് സംസാരിക്കാൻ ദീപ്തി ആവശ്യപ്പെട്ടു. ഇരുവരും പഠിച്ചത് ഒരു കോളജിൽ ആണ്. എന്നാൽ, വിധു പ്രതീപ് പഠിച്ചിറങ്ങിയ ശേഷമായിരുന്നു ദീപ്തി കോളജിൽ ചേർന്നത്. 
 
'വിധു ചേട്ടൻ പഠിക്കുന്ന സമയത്ത് ഞാൻ ആ കോളേജിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കാരണവശാലും ഞാൻ ഈ കല്യാണത്തിന് യെസ് പറയില്ലായിരുന്നു. എന്റെ പല സീനിയേർസും പുള്ളിയുടെ എക്സ് ​ഗേൾഫ്രണ്ട്സായിരുന്നു. ഞാൻ എല്ലാവരുമായും ടച്ചിലുണ്ട്. അതിലൊരു ചേച്ചിയുണ്ട്. ചേച്ചിക്ക് ഇപ്പോഴും ആ ദേഷ്യമൊക്കെ ഉണ്ടെന്ന് തോന്നുന്നു. എന്റെയടുത്ത് പക്ഷെ വളരെ കൂളാണ്. 
 
ഇവരുടെ ബ്രേക്കപ്പ് കഴിഞ്ഞപ്പോഴാണ് ചേച്ചിയുടെ അടുത്ത പ്രണയം തുടങ്ങിയത്. ചേട്ടൻ വിധുവിന്റെ ഫാനായിരുന്നു. എന്നാൽ ഇപ്പോൾ വിധു എന്ന് പറഞ്ഞാൽ ചേട്ടൻ ഫാനെടുത്ത് എറിയുമെന്ന് ചേച്ചി പറഞ്ഞു. ഇത് പറഞ്ഞ് ഞാൻ വിധു ചേട്ടനെ കളിയാക്കാറുണ്ടെന്നും' ദീപ്തി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Badai Arya: '15,000 ന്റെ സാരി 1900 ന്'; ആര്യയുടെ കാഞ്ചീവരത്തിന്റെ പേരില്‍ 'ഓഫർ' തട്ടിപ്പ്