Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധുവും സിനിമ മേഖലയിൽ നിന്ന് തന്നെ

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധുവും സിനിമ മേഖലയിൽ നിന്ന് തന്നെ

നിഹാരിക കെ എസ്

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (12:30 IST)
നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം.
 
‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി കാരാട്ട്. ഈ ചിത്രത്തിലൂടെയാണ് രാജേഷ് ശ്രദ്ധ നേടിയത്. അസോസിയേറ്റ് ഡയറക്ടര്‍ക്ക് പുറമെ ആര്‍ട്ടിസ്റ്റും പ്രൊഡക്ഷന്‍ ഡിസൈനറും കൂടിയാണ് ദീപ്തി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവർ കൂടുതൽ അടുത്തതെന്നാണ് റിപ്പോർട്ട്. 
 
ഈ വര്‍ഷം ജനുവരി 24ന് ആണ് ദീപ്തിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് വിവാഹിതനാകാന്‍ പോകുന്ന കാര്യം അറിയിച്ചത്. കാസര്‍കോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ വെള്ളിത്തിരയില്‍ എത്തിയ രാജേഷ്, അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായാണ് രാജേഷ് തുടക്കം കുറിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി