Webdunia - Bharat's app for daily news and videos

Install App

താരസിംഹാസനത്തിന്‍ ഇരിപ്പുറപ്പിച്ച് മോഹന്‍ലാല്‍; നിമിത്തമായി ഡെന്നീസ് ജോസഫ്

Webdunia
തിങ്കള്‍, 10 മെയ് 2021 (22:12 IST)
മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമാക്കുന്നതും താരസിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കുന്നതും 34 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ രാജാവിന്റെ മകനിലൂടെയാണ്. രാജാവിന്റെ മകന്‍ 35-ാം വര്‍ഷത്തിലേക്ക് എത്താന്‍ രണ്ട് മാസം കൂടി ശേഷിക്കെയാണ് സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വിടവാങ്ങിയിരിക്കുന്നത്. 
 
വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം ജനങ്ങള്‍ ഏറ്റെടുത്തു. മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചു. ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആയിരുന്നു സുരേഷ് ഗോപിയും ഈ സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന് ബ്രേക്ക് നല്‍കിയതും ഈ ചിത്രമാണ്. അംബികയുടെ ആന്‍സി എന്ന നായികാ കഥാപാത്രവും നടന്‍ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസ് എന്ന മന്ത്രിയും ആരാധകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. 
 
മൂന്ന് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനം ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോള്‍ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും വിടവാങ്ങിയിരിക്കുന്നു. മമ്മൂട്ടിക്കായാണ് ഈ കഥാപാത്രം എഴുതിയതെന്ന് ഡെന്നീസ് ജോസഫ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കാത്തതിനാലാണ് മോഹന്‍ലാല്‍ രാജാവിന്റെ മകനില്‍ എത്തിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments